
ഗാന്ധിനഗര്‍: തൂക്കുപാലദുരന്തം നടന്ന ഗുജറാത്തിലെ മോര്‍ബിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെച്ചൊല്ലി ട്വിറ്ററില്‍ പോര്. സന്ദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹാഷ് ടാഗുകള്‍ ഇതിനകം ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതികൂലിക്കുന്നവര്‍ 'ഗോ ബാക്ക് മോദി' എന്നും അനുകൂലിക്കുന്നവര്‍ 'ഗുജറാത്ത് വിത്ത് മോദി' എന്നുമാണ് ഹാഷ് ടാഗ് ഉപയോഗിക്കുന്നത്.
ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം മോദി ഗുജറാത്തിലുണ്ട്. ഞായറാഴ്ചയാണ് തൂക്കുപാലദുരന്തമുണ്ടായത്. 135-ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.
ദുരന്തത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മാറ്റം വരുത്തിയ മോദി, ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിക്കാനിരിക്കേയാണ് മോദി ഗോബാക്ക് ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെടുന്നത്. ദുരന്തസമയത്തും മോദി അവസരം മുതലെടുക്കുകയാണ് എന്നാണ് ഇവരുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഗുജറാത്ത് വിത്ത് മോദി ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
Content Highlights: Counter-trends on Twitter ahead of PM Modi's visit to Morbi bridge collapse site
Published: 01 Nov 2022, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented