കെ.ടി. ജലീൽ | ഫൊട്ടൊ: അജിത് ശങ്കരൻ മാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര അന്വേഷണം ഉണ്ടായേക്കും. വിദേശനാണ്യച്ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിന് എതിരെ അന്വേഷണം നടത്തുന്നത്. എന്‍.ഐ.എയും ജലീലിന് എതിരെ അന്വേഷണം നടത്തും. ജലീലിന് എതിരായ അന്വേഷണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നു എന്നാണ് വിവരം.
യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീല്‍ തന്നെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പരാതികളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തിയത്. കൂടാതെ ഖുറാന് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീല്‍ നേരിടുന്നുണ്ട്.
കേരളത്തില്‍നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചനകള്‍. കൂടാതെ എന്‍.ഐ.എയെയും ഈ വിഷയത്തില്‍ ഇടപെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.
വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തില്‍ നടന്നിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജലീല്‍ വിഷയവും ചര്‍ച്ചയായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനമന്ത്രാലയത്തിന്റെ പരിഗണനയിലേക്ക് എത്തിയത്.
content highlights:central government may initiate enquiry against kt jaleel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..