
ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങള്‍ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവർക്ക് ഞെട്ടലുണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഓർഡർ ചെയ്തവരുടെ കൈകളിലെത്തേണ്ട പാഴ്സലുകള്‍ വഴിയില്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് വ്യക്തമാക്കുന്നതാണ് റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ഈ ദൃശ്യങ്ങള്‍.
റെയില്‍വേ സ്റ്റേഷനിലെത്തിയ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് പാര്‍സലുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചില സാധനങ്ങള്‍ വലിച്ചെറിയുന്നതിനിടെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ സീലിങ് ഫാനില്‍ തട്ടി തെറിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സാധനങ്ങളില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളാണ് ഒരു ശ്രദ്ധയുമില്ലാതെ ജീവനക്കാര്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്നത്.
ദൃശ്യങ്ങള്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗുവാഹാട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായത്.
എന്നാല്‍, പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി വടക്കുകിഴക്കന്‍ ഫ്രന്റയര്‍ റെയില്‍വേ രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഗുവാഹത്തി സ്റ്റേഷനില്‍ രാജധാനി എക്‌സ്പ്രസില്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും പാഴ്‌സല്‍ കൈകാര്യം ചെയ്തത് റെയില്‍വേ ജീവനക്കാര്‍ അല്ലെന്നും സ്വകാര്യ കമ്പനികളുടെ പ്രതിനിധികളാണെന്നുമാണ് റെയില്‍വേ വിശദീകരിച്ചത്.
Content Highlights: Amazon Parcels Tossed Out Of Train At Railway Station
Published: 31 Aug 2022, 10:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented