മസ്‌കത്ത്: കൊറോണ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഫെബ്രുവരി മൂന്ന് മുതലാണ് സര്‍വീസുകള്‍ ഒഴിവാക്കുക. 

To advertise here,

പുതിയ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ വിഭാഗവുമായി സഹകരിച്ചാണ് നടപടി. മേഖലയിലെ വിവിധ വിമാന കമ്പനികള്‍ ഇതിനോടകം സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

content highlights; oman air suspend service to china