ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കുന്ന പിന്തുണ മഹനീയമാണെന്ന് ഹൃസ്വ സന്ദര്‍ശനത്തിനു ദമാമിലെത്തിയ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം അഭിപ്രായപ്പെട്ടു. ദമ്മാം എറണാകുളം മുസ്ലിം വെല്‍ഫയര്‍ അസ്സോസിയേഷന്‍  സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

പ്രസിഡന്റ് സിപി മുഹമ്മദലിയുടെ അധ്യക്ഷതയില്‍  നടന്ന സംഗമം  സാജിത് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.  സിജി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ്  മുഖ്യ പ്രഭാഷണം നടത്തി. റഷീദ് വാലത്ത്,സിറാജ് ആലുവ സുബൈര്‍ ചെര്‍പ്പുളശ്ശേരി  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സെക്രട്ടറി സാദിക്ക് കാദര്‍ കുട്ടമശ്ശേരി സ്വാഗതവും അസീസ് ഇടപ്പള്ളി നന്ദിയും പറഞ്ഞു. ഇസ നഫീസ ക്വിറാഅത്ത് നടത്തി.

ഹനീഫ് കൊച്ചിന്‍, ഹഫീസ് ഹംസ, ഹബീബ് അമ്പാടന്‍, ഫൈസല്‍ പൂക്കാട്ടുപടി, സത്താര്‍ ചാലക്കല്‍ , ഷമീര്‍ സിപി , ഷമീര്‍ സൈദു,സുധീര്‍ ആലുവ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി