മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മത്തിന് 160 രാജ്യങ്ങളില്‍ നിന്നുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ഹജജ് ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മിഷാത്ത് വ്യക്തമാക്കി.
തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. എല്ലാം മന്ത്രാലയത്തിന്റെ ഓണ്‍ലൈനിലൂടെയാണ് നടന്നത്. പക്ഷെ, സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആരോഗ്യ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പാണ് നടത്തിയിട്ടുള്ളത്.

To advertise here,

ഹാജിമാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്തോടെയും ആരോഗ്യത്തോടെയും നിര്‍ഭയമായും ഹജജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നീ രണ്ടു മന്ത്രാലയവുമായി ഏകോപിച്ചാണ് ഈ വര്‍ഷത്തെ ഹജജ് ആസൂത്രണം ചെയ്തിട്ടുള്ളത്.


ഹജജിനു തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ ഹജജിന് മുമ്പായി ഹോം ക്വാറന്‍ൈറന്‍ പൂര്‍ത്തിയാക്കുന്നതിന് ഇലക്ട്രോണിക് വളകള്‍ ധരിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ ദുല്‍ഹജജ് മാസം നാലുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ മക്കയിലെ അവരുടെ റൂമുകളില്‍ കോറിന്‍ൈറനില്‍ കഴിയുന്നതിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.