ദുബായ്: അക്കാഫ് ഇവെന്റ്‌സ്-മാതൃഭൂമി ബുക്‌സ് കഥാ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ദുബായ് അൽ നഹ്ദയിലെ അക്കാഫ് ഇവന്റ്‌സ് ഹാളിൽവെച്ച് നടന്നു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അക്കാഫ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, എം.വി വനിത എന്നിവർ ചേർന്ന് പ്രഖ്യാപനചടങ്ങ് നിർവ്വഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗം ഗീതാമോഹൻ മുഖ്യാതിഥിയായി. അനൂപ് കീച്ചേരി, സുരേഷ് വെള്ളിമറ്റം, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഢിൻ ഫെർണാണ്ടസ്, വൈസ് ചെയർമാൻ അമീർ കല്ലത്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, രഞ്ജിത്ത് കോടോത്ത്, മനോജ് വി. സി, അനൂപ് കുമ്പനാട്, ഷിബു മുഹമ്മദ്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്ന അബ്ദുള്ള, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കോടൻ, അക്ബർ അലിക്കര, അജിത് വള്ളോലിൽ തുടങ്ങിയവർ സംസാരിച്ചു. അക്കാഫ് സാഹിത്യ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതവും കോർഡിനേറ്റർ ദീപിക സുജിത് നന്ദിയും പറഞ്ഞു.
കേരളത്തിലും വിദേശത്തുമുള്ള 35 വയസ്സ് പ്രായ പരിധിയുള്ള കഥാകൃത്തുക്കളുടെ സൃഷ്ടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന കഥകൾക്ക് പ്രൊഫസർ വർഗീസ് ഉമ്മൻ സ്മാരക ക്യാഷ് പ്രൈസ് ( ഇന്ത്യൻ രൂപ 50,000, 25,000, 15,000) ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നൽകും. മത്സരത്തിലെ മികച്ച കഥകൾ മാതൃഭൂമി ബുക്‌സ് പുസ്തകമാക്കി പ്രസിദ്ധീകരിക്കും. ജൂൺ 15 വരെയാണ് കഥകൾ സമർപ്പിക്കാനുള്ള സമയപരിധി..
അടുത്ത വർഷം മുതൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ജൂറി തെരെഞ്ഞെടുക്കുന്ന ഒരു സാഹിത്യകാരന് മലയാളത്തിലെ ഏറ്റവും വലിയ സമ്മാനത്തുക 5,50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അക്കാഫ് പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പ്രഖ്യാപിച്ചു.

To advertise here,