
2000 മുതൽ 2020 വരെയുള്ള മലയാള സിനിമകളെ വിലയിരുത്തിയ ഒരു ദേശീയ മാസികയുടെ റിപ്പോർട്ടിൽ പറയുന്നത് എല്ലാ അഞ്ചു വർഷവും മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. അത് ഒരു പരിധി വരെ സത്യവുമാണ്. പുതുമയുള്ള കഥകളും സന്ദർഭങ്ങളും വരുന്നത് പോലെത്തന്നെ പുതുമയുള്ള മേക്കിങ് രീതികളും മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ മറ്റു ഭാഷകളുമായി താരതമ്യം ചെയുമ്പോൾ തികച്ചും ചെറിയ ബഡ്ജറ്റുകളിൽ നിർമിക്കുന്ന സിനിമകൾ ഉണ്ടാകുന്ന മലയാള സിനിമയിൽ നിന്നാണ് രാജ്യം ഒട്ടാകെ ശ്രദ്ധിക്കപ്പെടുന്ന സിനിമകൾ ഉണ്ടാകുന്നതെന്നത് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്. അതിൽ തന്നെ "ലോ ബജറ്റ്" എന്ന ശ്രേണിയിൽ വരുന്ന സിനിമകൾ പ്രദർശന വിജയവും പ്രേക്ഷക അഭിപ്രായങ്ങളും നേടുന്നു.
ഇത്തരത്തിൽ ഒരു ലോ ബജറ്റ് മാതൃകയിൽ പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയിരിക്കുന്ന ഒരു സിനിമയാണ് “ദി പ്രൊപ്പോസൽ". സിനിമയിലെ നർമ്മമുഹൂർത്തങ്ങളും പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടു തന്നെ ചർച്ച ചെയ്യുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളും ഒപ്പം തമിഴും ഹിന്ദിയും പോലെയുള്ള ഭാഷകളിലെ മലയാള പ്രേക്ഷകർ കണ്ടിട്ടുള്ള സിനിമകളിൽ നിന്ന് കിട്ടുന്ന ഒരു കാഴ്ച്ചാനുഭവവും ഈ ചിത്രം സമ്മാനിക്കുന്നു.
കേരളത്തിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് പോവുന്ന ഡേവിസ് എന്ന നായക കഥാപാത്രം, ഒപ്പം പോവുന്ന അർച്ചിത് എന്ന കഥാപാത്രം. പിന്നീട്, ചെന്നെത്തിയ രാജ്യത്തു തന്നെ കുടിയേറിപ്പാർക്കാൻ ഒരു മാർഗമായി മാട്രിമോണിയൽ വെബ്സൈറ്റിലൂടെ വധുവിനെ തേടുന്ന നായകനും ആണ് സിനിമയുടെ കഥാപശ്ചാത്തലം.
പ്രേക്ഷകനെ കൗതുകത്തോടെ പിടിച്ചിരുത്തുന്ന ഘടങ്ങളിൽ ഒന്ന് വ്യത്യസ്തമായതും നിഷ്കളങ്കവുമായ തമാശ കലർന്ന രംഗങ്ങളാണ്. എടുത്തു പറയേണ്ട ഒരാളാണ് നായക കഥാപാത്രം അവതരിപ്പിച്ച ജോ ജോസഫ്, ഒപ്പം അഭിനയിച്ച അനുമോദ് പോൾ എന്നീ പുതുമുഖ അഭിനേതാക്കളുടെ പ്രകടനം. പ്രത്യക്ഷത്തിൽ ഒരു രാഷ്ട്രീയവും ചർച്ച ചെയ്യുന്നില്ലാത്ത ഒരു ചിത്രം ആണെങ്കിൽ പോലും നായികയുടെ കഥാപാത്ര സൃഷ്ടിയിലൂടെ സമൂഹത്തിലെ ഇന്നത്തെ ചില ചുറ്റുപാടുകളെയും കാഴ്ചപ്പാടുകളെയും പരാമർശിച്ചു പോവുന്നുണ്ട്.
റോം-കോം എന്ന് അറിയപ്പെടുന്ന റൊമാൻസും കോമേഡിയും കലർന്ന ജോണർ ആണ് പടത്തിൽ സ്വീകരിച്ചിരിക്കുന്നത്. പ്രേക്ഷകന് വളരെ നന്നായി ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കാൻ ചിത്രത്തിലെ എല്ലാ രംഗങ്ങൾക്കും സാധിക്കുമോ എന്ന് കാണുന്ന പ്രേക്ഷകർ വിശകലനം ചെയ്തു നോക്കേണ്ടിയിരിക്കുന്നു എങ്കിലും സിനിമ കണ്ടു തീരുമ്പോൾ ഒരു നല്ല അനുഭവം ആയി മാറാൻ ചിത്രത്തിന് കഴിയുന്നുണ്ട്.
സൈന പ്ലേയിൽ ആണ് ദി പ്രൊപോസൽ റിലീസ് ആയിരിക്കുന്നത്.
Content Highlights: the proposal, malayalam movie review
Published: 31 May 2022, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented