രും പിന്തുണച്ചില്ലെങ്കിലും സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് ആഗ്രഹിച്ചത് നേടിയെടുക്കുന്ന ചുരുക്കം ചിലരെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടാകും. തീവ്രമായ ആഗ്രഹങ്ങളാണ് അവരെ നയിക്കുന്നത്. അതിലേക്ക് എത്തിച്ചേരുന്നതുവരെ എന്ത് കഷ്ടപ്പാടും സഹിച്ച് ഏതറ്റം വരെയും അവര്‍ പോകും. അങ്ങനെ ഒരു കഥയാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക്കല്‍ ആല്‍ബം പറയുന്നത്.  

യുക്രേയ്ന്‍ക്കാരനായ ബോക്‌സിങ് ചാമ്പ്യന്‍ തോമസ് പൊപോവിന്റെ ജീവിതകഥയാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. പൊപോവ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

മുഴുനീള ഇംഗ്ലീഷ് ആല്‍ബമാണെങ്കിലും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളാണെന്നതാണ് ഒരു പ്രത്യേകത. ആര്‍മോ എന്ന് വിളിപേരുള്ള അരുണ്‍ മോഹനാണ് ആല്‍ബത്തിന്റെ സംവിധാനം. യുക്രെയ്‌നിലും അമേരിക്കയിലുമായി ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണവും അരുണ്‍ മോഹന്‍ തന്നെയാണ്.

രഞ്ജി ബ്രദേഴ്‌സ്‌, സിങ്കപ്പൂര്‍ കാര്‍ണിവല്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ എബി ജോണും രബിന്‍ രഞ്ജിയും ചേര്‍ന്നാണ് ആല്‍ബത്തിന്റെ നിര്‍മാണം. അരുണ്‍ പി.എ. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നു. ഗബ്രിയേല്‍ അനമാന്‍, കാതി, ജേയ്‌സ്‌റോക്ക് എന്നിവരാണ് ഗായകര്‍. 

Content Highlights: motivational musical album selling dreams tells story of thomas popov ukranian boxing champion