എന്താടാ സജി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/KunchackoBoban
ഓരോ മനുഷ്യന്റെയും ജനനത്തിന് പിന്നില്‍ ഒരു ദൗത്യമുണ്ടെന്നാണ് വിശ്വാസം. ആ ദൗത്യം അല്ലെങ്കില്‍ കടമ അയാള്‍ നിര്‍വഹിക്കുമ്പോള്‍ പലവിധ പ്രതിസന്ധികളുണ്ടാവും. ആ പ്രതിസന്ധികളെ മറികടക്കുമ്പോഴാണ് അയാള്‍ ജീവിതവിജയം നേടിയതായി കണക്കാക്കപ്പെടുന്നത്. പറയുന്നത് സെന്റ് റോക്കിയാണ്. കേള്‍ക്കുന്നവര്‍ ഒരുപക്ഷേ അങ്ങനെയൊരു വിശുദ്ധനുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെന്നാണ് 'എന്താടാ സജീ' എന്ന ചിത്രത്തിലൂടെ ഗോഡ്ഫിന്‍ സേവ്യര്‍ ബാബുവും കൂട്ടരും പറയുന്നത്.
സാധാരണ ഒരു മലയോര കര്‍ഷക കുടുംബത്തിലെ ഒരേയൊരു സന്തതിയാണ് സജിമോള്‍. മനസമ്മതം വരെ നടത്തിയശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയശേഷം അത്ര നല്ല ഇമേജ് അല്ല നാട്ടിലും വീട്ടിലും സജിക്കുള്ളത്. കല്യാണം ആയില്ലേ?, രണ്ടാം വിവാഹം നോക്കുന്നുണ്ടോ? എന്താണ് ഭാവിപരിപാടി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ സ്ഥിരം നേരിടുന്നതുകൊണ്ട് പൊതുവേ വീട്ടില്‍ കഴിഞ്ഞുകൂടുന്ന നായികയാണ് സജി. നല്ല മടിയും മറ്റുള്ളവരോട് ആവശ്യത്തിന് അസൂയയും കാണിക്കുന്ന കഥാപാത്രം. ഇങ്ങനെയൊരാളുടെ മുന്നില്‍ ഒരു പുണ്യാളന്‍ പ്രത്യക്ഷപ്പെട്ട് അദ്ഭുതങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ എന്താവും സ്ഥിതി എന്നാണ് ചിത്രം പറയുന്നത്.
നിവേദ അവതരിപ്പിക്കുന്ന സജി മോള്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്. പലയിടങ്ങളിലും സജി മോളുടെ ഒറ്റയാള്‍ പ്രകടനമാണ് കാണാനാവുക. ഈ കഥാപാത്രമാണ് ചിത്രത്തെ ഒറ്റയ്ക്ക് തോളിലേറ്റുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന സെന്റ് റോക്കി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ ചിത്രം പിന്നീട് ഫീല്‍ ഗുഡ് എന്ന തലത്തിലേക്കും പിന്നീട് വഴിമാറി ചെറിയ തോതില്‍ ത്രില്ലര്‍ എന്ന തലത്തിലേക്കും വഴിമാറുന്നുണ്ട്. അവിടെയെല്ലാം സജി മോളും പുണ്യാളനും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സജിമോള്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരാള്‍ ഇല്ലാതാവുന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചിത്രം പറയുന്നു. തന്റെ പ്രശ്‌നങ്ങള്‍ സ്വന്തം വീട്ടുകാര്‍ പോലും ശരിക്ക് മനസിലാക്കിയില്ല എന്ന് തിരിച്ചറിഞ്ഞിടത്താണ് പുണ്യാളനോട് അവള്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്നത്. അവളുടെ നിയോഗമന്താണെന്ന് അവള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതും എന്തുകാര്യവും സ്വയം ചെയ്യാന്‍ സജിയെ പ്രാപ്തയാക്കുന്നതും ഈ തുറന്നുപറച്ചിലുകളാണ്. 'ഇടയ്ക്ക് ഇതുപോലെ ഒന്ന് തുറന്നുസംസാരിക്കുന്നത് നല്ലതാണെന്ന്' സജി കഥാഗതിയില്‍ ഒരിടത്ത് സ്വന്തം അച്ഛനോട് പറയുന്നുമുണ്ട്. അതില്‍ത്തന്നെ മനസിലാക്കാം അവള്‍ ആ വീട്ടില്‍ എത്രമാത്രം ഒറ്റപ്പെട്ടിരുന്നുവെന്ന്.
സജിയായെത്തിയ നിവേദ, പുണ്യാളനായെത്തിയ കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തെ സജീവമാക്കുന്നത്. അടുത്തിടെയായി പരീക്ഷണാത്മക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന്‍ റോക്കി എന്ന പുതുമുഖ പുണ്യാളനായി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ പുണ്യാളന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇനി റോക്കിയുടെ മുഖം കൂടി പ്രേക്ഷകരുടെ മനസില്‍ വരും. റോയ് എന്ന കാമിയോ വേഷത്തിലായിരുന്നു ജയസൂര്യ. ആനി എന്ന അതിഥി വേഷത്തില്‍ പ്രയാഗാ മാര്‍ട്ടിനുമുണ്ട്. രാജേഷ് ശര്‍മ, സെന്തില്‍ കൃഷ്ണ, ആര്യ, സിദ്ധാര്‍ത്ഥ ശിവ, പ്രേംപ്രകാശ്, ബെന്നി പി നായരമ്പലം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായെത്തിയത്.
പുണ്യാളന്‍ ഒരു പ്രധാന കഥാപാത്രമായി വരുന്നതുകൊണ്ട് ഒരു സമ്പൂര്‍ണ ഫാന്റസി ചിത്രമായി 'എന്താടാ സജിയെ' കാണാനാവില്ല. താന്‍ നിര്‍വഹിക്കേണ്ട കടമകള്‍ ആത്മാര്‍ത്ഥതയോടെ ചെയ്താല്‍ ഒരാളുടെ ജീവിതത്തില്‍ എന്ത് മാറ്റം സംഭവിക്കുമെന്ന് ഗിമ്മിക്കുകളില്ലാതെ പറയുകയാണ് ന്താടാ സജി.
Content Highlights: enthada saji movie review, nivetha thomas and kunchacko boban movie, jayasurya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..