
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനംചെയ്ത ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കളക്ഷനിൽ നൂറുകോടി പിന്നിട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കവെ, തന്റെ ആദ്യനൂറുകോടി ചിത്രം ആഘോഷമാക്കുകയാണ് നായിക വാമിക ഗബ്ബി.
ചിത്രത്തിന്റെ വിവിധ ലൊക്കേഷനുകളിൽനിന്നുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചാണ് നടി സന്തോഷം പ്രകടിപ്പിച്ചത്. സംവിധായകൻ പ്രിയദർശനും നായകൻ അക്ഷയ് കുമാറിനും ഉൾപ്പെടെ താരം നന്ദി അറിയിച്ചു. 'എന്റെ ആദ്യനൂറുകോടി ചിത്രം' എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പാണ് നടി ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്.
'എന്റെ ആദ്യനൂറുകോടി ചിത്രം. പ്രിയദർശൻ, അക്ഷയ് കുമാർ, എക്താ കപൂർ, ഫറാ എന്നിവരോടും, ചിത്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും വാക്കുകൾക്കതീതമായ നന്ദി. ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ല. ചിത്രം കണ്ടതിനും അനുഭവിച്ചതിനും എനിക്കും പതിയെ ഇടം നൽകിയതിനും പ്രേക്ഷകർക്ക് നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തിൽ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാനിനിയും വരും. വളരും, നിങ്ങളെ വിനോദിപ്പിച്ചുകൊണ്ടേയിരിക്കും, എപ്പോഴും', നടി കുറിച്ചു.
2007-ൽ ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടേയാണ് വാമിക അഭിനയം ആരംഭിച്ചത്. 2017-ൽ ഗോധയിലൂടെ മലയാളത്തിലെത്തി. പൃഥ്വിരാജിന്റെ നയൻ എന്ന ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയിരുന്നു. ആസിഫ് അലി നായകനാവുന്ന ടിക്കി ടാക്കയാണ് മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
അക്ഷയ് കുമാറിനും വാമികയ്ക്കും പുറമേ തബു, രാജ്പാൽ യാദവ്, പരേഷ് റാവൽ, അസ്രാണി എന്നിവർ പ്രധാനവേഷത്തിലെത്തി ഹൊറർ- കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. ഏപ്രിൽ 17-ന് പുറത്തിറങ്ങിയ ചിത്രം രാജ്യത്തുനിന്ന് 117 കോടിയും ആഗോള ബോക്സ് ഓഫീസിൽ 188 കോടിയും കളക്ഷൻ നേടി. ഏറെക്കാലത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണിത്.
Content Highlights: Wamiqa Gabbi celebrates her first 100 crore grossing film. Bhoot Bangla is directed by Priyadarshan starring Akshay Kumar. The film has collected 188 crores globally. Wamiqa expresses gratitude to the cast and crew for the milestone. Bhoot Bangla marks the reunion of Priyadarshan and Akshay Kumar
Published: 28 Apr 2026, 08:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented