വിനീത് ശ്രീനിവാസൻ നായകനാകുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എം. മോഹനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

To advertise here,

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ചിത്രത്തിലുണ്ട്.

തിരക്കഥ - രാകേഷ് മണ്ടോടി, ഗാനങ്ങൾ -മനു മഞ്ജിത്ത്, സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ - പ്രശാന്ത് പാട്യം, 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ- വാഴൂർ ജോസ്, ഫോട്ടോ -പ്രേംലാൽ പട്ടാഴി.