തിയേറ്ററുകളിൽ ഇനി 'പൂക്കാലം'; 'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് ഒരുക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു


2 min read
Read later
Print
Share

ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements

ഏഴ് വർഷങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തി സൂപ്പർഹിറ്റായി മാറിയ 'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന 'പൂക്കാലം' റിലീസിനൊരുങ്ങുന്നു. ഏപ്രിൽ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ഒരിടത്തരം കുടുംബത്തിലെ നൂറു വയസ്സുള്ള ദമ്പതിമാരായ ഇട്ടൂപ്പിൻറേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ആനന്ദം സിനിമയിൽ ടാറ്റുമോളായി എത്തിയ അന്നു ആൻറണിയും വരുണായെത്തിയ അരുൺ കുര്യനും ചിത്രത്തിലുണ്ട്.

ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എത്സിയുടെ മന:സമ്മതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അന്ന് നടക്കുന്ന ഒരു സംഭവവും അതിനെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമ.

അന്നു ആൻറണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. അരുൺ കുര്യനാണ് എത്സി യുടെ ഭാവി വരൻ സുശീലിനെ അവതരിപ്പിക്കുന്നത്. ആനന്ദത്തിൻറെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിൻറേയും ഡി.ഒ.പി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിൻ വാര്യർ തന്നെയാണ് പൂക്കാലത്തിന്റേയും സംഗീതം ഒരുക്കുന്നത്.

അബു സലിം, സുഹാസിനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആൻറണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിലുണ്ട്.

സി.എൻ.സി. സിനിമാസ് ആൻറ് തോമസ് തിരുവല്ലാ ഫിലിംസിൻറെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന. മിഥുൻ മുരളി എഡിറ്റിങ് നിർവ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് -റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -റാഫി കണ്ണാടിപ്പറമ്പ്, നിർമ്മാണ നിർവ്വഹണം -ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വിനീത് ഷൊർണൂർ, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -വിശാഖ് ആർ. വാര്യർ, അസോസിയേറ്റ് ഡയറക്ടർ -ലിബെൻ സേവ്യർ, സൗണ്ട് മിക്സിങ് -വിപിൻ നായർ, കളറിസ്റ്റ് -പിലാർ റഷീദ്, സ്റ്റിൽസ് -സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ -അരുൺ തെറ്റയിൽ, മാർക്കറ്റിങ് -സ്‌നേക്ക്പ്ലാൻറ്.

Content Highlights: vijayaraghavan in pookalam movie release date announced

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vivek Agnihotri

നാണക്കേട്, ഇക്കാലത്തൊക്കെ എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്? -വിവേക് അ​ഗ്നിഹോത്രി

Jun 3, 2023


Rajasenan

1 min

സംവിധായകൻ രാജസേനൻ ബി.ജെ.പി വിടുന്നു, സി.പി.എം പ്രവേശന പ്രഖ്യാപനം ഇന്ന്

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023

Most Commented