വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' റിലീസിനൊരുങ്ങുന്നു. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഗായകനും നടനുമായ വിജയ് യേശുദാസാണ് നായക കഥാപാത്രമായ സെെനികനായി എത്തുന്നത്. വംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

To advertise here,

‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. 

എഡിറ്റർ -  റക്സ്ൺ ജോസഫ്,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകൻ. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി.കൗൺസിലിംഗ് സ്ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ )കല - ത്യാഗു തവന്നൂർ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - സുകേഷ് താനൂർ. അസ്സി ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം - ബാലഗോപാൽ. കൊറിയോഗ്രാഫർ - പപ്പു വിഷ്ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ (മാവറിക്‌സ് സ്റ്റുഡിയോ). ആക്ഷൻ - ബ്രൂസിലി രാജേഷ്. ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റിൽസ് - പവിൻ തൃപ്രയാർ, ഡിസൈനർ - പ്രമേഷ് പ്രഭാകർ. ക്യാമറ അസോസിയേറ്റ് - രതീഷ് രവി.