വിജയ് ദേവരകൊണ്ടയുടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ വമ്പൻ പ്രതീക്ഷയോടെയാണ് “റൗഡി ജനാർദ്ദന”യെ കാത്തിരിക്കുന്നത്.

തെന്നിന്ത്യൻ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം “റൗഡി ജനാർദ്ദന”യുടെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ ഗ്രാമീണ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തത്.
മഴയിൽ നനഞ്ഞ് കയ്യിൽ പിസ്റ്റൾ പിടിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും പ്രണയവും സംഘർഷവും ഒരുപോലെ സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആക്ഷനും റൊമാൻസും സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ അവതരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ വമ്പൻ പ്രതീക്ഷയോടെയാണ് “റൗഡി ജനാർദ്ദന”യെ കാത്തിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ലോകമെമ്പാടുമായി ചിത്രം തിയേറ്ററുകളിൽ എത്തും. ആനന്ദ് സി. ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിനോ ശങ്കർ ചിത്രത്തിന്റ പ്രൊഡക്ഷൻ ഡിസൈനർ ആണ്. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: On the occasion of Vijay Deverakonda's birthday, the makers of Rowdy Janardhana released a high-octane poster featuring the actor in a rugged mass look, confirming a global theatrical release for December.
Published: 09 May 2026, 04:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented