ഹിന്ദി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭൂലയ്യ. മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയെത്തിയ ഭൂൽ ഭൂലയ്യയുടെ രണ്ടുഭാഗങ്ങളും മികച്ച വിജയം നേടിയിരുന്നു. ഭൂൽ ഭുലയ്യ 3 യിലെ പുതിയ ഗാനമായ അമി ജെ തോമർ 3.0 ന് ചുവടുകൾ വെക്കുന്ന മാധുരി ദീക്ഷിതിന്റെയും വിദ്യാ ബാലന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. നൃത്തം ചെയ്യുന്നതിനിടയിൽ ചുവടൊന്ന് തെറ്റി വിദ്യാ ബാലൻ വീഴുന്നുണ്ടെങ്കിലും മനോഹരമായി നൃത്തം പൂർത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
മുംബൈയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം. മാധുരി ദീക്ഷിതും വിദ്യാ ബാലനും അമി ജെ തോമർ ഗാനത്തിന് ചുവടുകൾ വെക്കുമ്പോഴായിരുന്നു സംഭവം. മനോഹരമായി നൃത്തം ചെയ്യുന്നതിനിടയിൽ വിദ്യയുടെ ചുവടുകൾ പിഴച്ചു. വേദിയിലേക്ക് വീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വിദ്യ നൃത്തം തുടരുകയും കാണികളുടെ കയ്യടി നേടുകയും ചെയ്തു. നൃത്തം തുടരുന്നതിന് വിദ്യയെ മാധുരിയും സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
നിരവധി പേരാണ് താരത്തിന് അഭിനന്ദനമറിയിച്ചുകൊണ്ട് പോസ്റ്റിന് കമന്റിട്ടിട്ടുള്ളത്. ഏക് ദോ തീൻ എന്ന ഹിറ്റ് ട്രാക്ക് കണ്ടത് മുതൽ മാധുരിക്കൊപ്പം ഡാൻസ് ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നതായും തൻ്റെ സ്വപ്നങ്ങളിലൊന്ന് യാഥാർത്ഥ്യമായതായും വിദ്യയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 'ഞാൻ വീണു, പക്ഷേ അവർ കൈകാര്യം ചെയ്ത രീതി... അവർ മാധുരി ദീക്ഷിത് ആണ്' വിദ്യ അതീവ സന്തോഷത്തോടെ പ്രതികരിച്ചു.
ഭൂൽ ഭൂലയ്യയുടെ രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights: Vidya Balan falls while dancing to `Ami Je Tomar 3.0` from `Bhool Bhulaiyaa 3`
Published: 26 Oct 2024, 11:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented