-
സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. കാവ്യ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണിത്.
നിസ്‌കരിക്കുന്ന ഒരു സ്ത്രീരൂപമാണ് പോസ്റ്ററില്‍. പോസ്റ്ററിലെ വാങ്ക് എന്ന ടൈറ്റിലുമുണ്ട് ഒരു കൗതുകം. കുങ്കുമം, പച്ച,വെള്ള നിറങ്ങളാണ് ടൈറ്റിലിന് ഉപയോഗിച്ചിരിക്കുന്നത്.
ഉണ്ണി ആറിന്റേതാണ് കഥ. തിരക്കഥയും സംഭാഷണങ്ങളുമൊരുക്കുന്നത് നവാഗതയായ ശബ്ന മുഹമ്മദാണ്. നര്‍ത്തകി കൂടിയായ ശബ്‌ന നേരത്തെ നടി അനശ്വര രാജനൊപ്പം എടുത്ത ഒരു സെല്‍ഫി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ട്രെന്‍ഡ്സിന്റെ ബാനറില്‍ മൃദുല്‍ എസ്. നായരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഔസേപ്പച്ചനാണ് സംഗീതം.

Content Highlights : vanku movie by v k prakash daughter kavya prakash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..