
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും കണ്മണി ഇസഹാക്കിന്റെ ഒന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.
താരങ്ങളും ചാക്കോച്ചന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കുഞ്ഞ് ഇസയ്ക്ക് ആശസകൾ നേർന്നത്. ഇപ്പോഴിതാ നടി ഉണ്ണിമായയും ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്.
എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,” ,” ഉണ്ണിമായ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നടിമാരായ അനുശ്രീ പേളി മാണി തുടങ്ങിയവരും ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. .
ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സ്പെഷ്യലായിരുന്നു 2019.പതിനാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയ വർഷം.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക് . പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.
Content Highlights : Unnimaya Prasad Birthday Wishes To Izahaak Kunchacko Boban
Published: 17 Apr 2020, 11:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented