'ലീല' സിനിമയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് ഉണ്ണി. ആര്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകള്‍ സിനിമയാക്കുമ്പോള്‍ ആത്മാവ് ചോര്‍ന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയെന്ന നിലയ്ക്ക് ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്വന്തം കഥകള്‍ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലരും കഥകള്‍ സിനിമയാക്കാന്‍ ചോദിക്കാറുണ്ട്. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്- ഉണ്ണി ആര് പറഞ്ഞു.
ഒഴിവുദിവസത്തെ കളി, കാളിനാടകം, കോട്ടയം-17, ലീല എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചെറുകഥകളാണ്. ബിഗ് ബി, അന്‍വര്‍, ചാപ്പാ കുരിശ്, മുന്നറിയിപ്പ്,ചാര്‍ലി, ലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളും അദ്ദേഹം രചിച്ചു.
രഞ്ജിത്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത സിനിമയാണ് ലീല. മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ബിജു മേനോന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാര്‍വതി നമ്പ്യാര്‍, വിജയരാഘവന്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, കരമന സുധീര്‍, ജഗദീഷ്, പ്രിയങ്ക എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
Content Highlights: Unni R about Leela Movie, Renjith, Biju Menon, Leela short story
Published: 02 Dec 2023, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented