-
ട്രാൻസ് സിനിമയിലെ ക്ലെെമാക്സ് രംഗങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചിലർ ഇങ്ങനെ കുറിച്ചിരുന്നു. ''ഈ ക്ലെെമാക്സ് ചിത്രീകരിക്കാൻ മാത്രം വേണ്ടി എന്തിനാണ് ആംസ്റ്റര്‍ഡാം വരെ പോയത്? ഇവിടെ സെറ്റിട്ടാൽ മതിയായിരുന്നുവല്ലോ?''
ഈ ചോദ്യത്തിനുള്ള ഉത്തരമാണിപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ ചിത്രീകരിക്കാൻ വിമാനം കയറി ആരും ആംസ്റ്റര്‍ഡാം വരെയൊന്നും പോയില്ല. നിങ്ങൾ കണ്ട ആംസ്റ്റർഡാം രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങ് ഫോർട്ട് കൊച്ചിയിലാണ്.
ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് ചിത്രീകരിക്കുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ല. അതിനാൽ ഫോർട്ട്കൊച്ചിയിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ സെറ്റിടുകയായിരുന്നു. ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഫോർട്ട് കൊച്ചിയിലാണ്.

അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഫഹദിനും നസ്രിയയ്ക്കും പുറമെ ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസ്, ഗൗതം വാസുദേവ മേനോൻ, ചെമ്പൻ വിനോദ്, വിനായകൻ. അമാൽഡ ലിസ്, സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, സ്രിന്ദ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു.
Content Highlights: trance movie climax scene shot in fort kochi not in Amsterdam red light district, Fadhadh Faasil, Nazriya Nazim, Anwar Rasheed, Ajayan Chalissery art director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..