ചെന്നൈ: ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സംസ്‌കൃതചലച്ചിത്രം 'തയാ' പ്രദര്‍ശനത്തിനൊരുങ്ങുന്നു.

To advertise here,

സംസ്‌കൃത ഭാഷയിലെ ആദ്യചലച്ചിത്രമായ ഇഷ്ടിയുടെ സംവിധായകന്‍ ജി. പ്രഭയാണ് 'തയാ'യും എഴുതി സംവിധാനംചെയ്യുന്നത്. പ്രസിദ്ധമായ കുറിയേടത്ത് താത്രിയുടെ 'സ്മാര്‍ത്തവിചാരം' ആണ് സിനിമയുടെ പ്രമേയം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കാലം പുരോഗമിച്ചിട്ടും കുറവുണ്ടായിട്ടില്ലെന്നത് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു. ചിത്രീകരണം 22 ദിവസംകൊണ്ട് പൂര്‍ത്തിയായി.

നെടുമുടി വേണുവും അനുമോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ബാബു നമ്പൂതിരി, പള്ളിപ്പുറം സുനില്‍, കൃഷ്ണന്‍ വടശ്ശേരി, രേവതി, ഉത്തര, മീനാക്ഷി, ആദിദേവ്, ആനിജോയന്‍, നന്ദകിഷോര്‍, ഗിരീഷ് സോപാനം എന്നിവരും വേഷമിടുന്നു. സണ്ണി ജോസഫാണ് ഛായാഗ്രഹണം.

Content Highlights: Thaya Sanskrit Movie starring Anumol releases