
കേരളത്തിൽ മിക്ക വീടുകളിലും സ്വർണ്ണത്തെ പറ്റി ഒരു വട്ടമെങ്കിലും സംസാരം നടക്കാതെയുണ്ടാകില്ല. ജനനം മുതൽ മരണം വരെയുള്ള ജീവിത പന്ഥാവിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വര്‍ണ്ണം ഓരോ മനുഷ്യനുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഓരോ വീട്ടിലും സ്വര്‍ണ്ണത്തിന്‍റെ വിലയേറ്റവും വിലകുറവും ചലനം സൃഷ്ടിക്കാറുണ്ട് താനും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പലരുടേയും പല കച്ചവടങ്ങളുടേയും ഉള്ളടക്കം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുമുണ്ട്.
ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തങ്കം’ എന്ന സിനിമ പറയുന്നതും തങ്കത്തിളക്കത്തിന് പിറകേയുള്ള ജീവിത സഞ്ചാരങ്ങളുടെ കഥയാണ്. മുത്ത്, കണ്ണൻ എന്നിവരുടെ ജീവിതത്തിലൂന്നിയാണ് സിനിമയുടെ കഥ നീങ്ങുന്നത്. ഇവരുടെ സൗഹൃദം, കുടുംബം, കച്ചവടങ്ങള്‍ ഇവയിലൂടെയൊക്കെ മുന്നേറുന്ന കഥാഗതിയിൽ ഒരു മുംബൈ പോലീസ് ഓഫീസറും സംഘവും എത്തുന്നതോടെയാണ് ചിത്രം ആകാംക്ഷ ജനിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ നീങ്ങുന്നത്. തീർച്ചയായും പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നതെല്ലാം സിനിമയിലുണ്ട്.
‘പുറമേ നിന്ന് നോക്കുന്ന മഞ്ഞളിമയൊക്കെയേ ഈ ഫീൽഡിനുള്ളൂ’ എന്ന് ഒരിക്കൽ ബിജു മേനോൻ അവതരിപ്പിക്കുന്ന മുത്ത് എന്ന കഥാപാത്രം ചിത്രത്തിൽ പറയുന്നുണ്ട്. അതാണ് സിനിമ പറഞ്ഞുവയ്ക്കുന്നതും. സ്വർണ്ണ കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതാനും സാധാരണക്കാരുടെ യഥാർത്ഥ ജീവിതം ഏതു വിധേനയുള്ളതാണെന്നും സിനിമ ചർച്ച ചെയ്യുന്നു.
ഭാവന സ്റ്റുഡിയോയും വർക്കിങ് ക്ലാസ് ഹീറോയും ചേർന്ന് നിർമ്മിച്ച് ശ്യാം പുഷ്കരൻ തിരക്കഥയിൽ സഹീദ് അറാഫത്താണ് തങ്കം സംവിധാനം ചെയ്തത്. ഗിരീഷ് കുൽക്കർണി, ഇന്ദിര പ്രസാദ്, അപർണ ബാലമുരളി, കൊച്ചുപ്രേമൻ, കലൈയരസൻ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
Content Highlights: thankam movie second week update, vineeth sreenivasan, biju menon, aparna balamurali
Published: 04 Feb 2023, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented