
സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ ഒരു പ്രതിഷേധവും ശ്രദ്ധ നേടുകയാണ്.
സെക്കൻഡ് ഹീറോയിൻ കൂടിയായ തൻ്റെ കഥാപാത്രം ഒഴിവാക്കിയതിനെതിനോട് നടി മറീന മൈക്കിളാണ് വേറിട്ട പ്രതിഷേധവുമായെത്തിയിരിക്കുന്നത്.
“അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്” എന്ന രസകരമായ തലക്കെട്ടോടെ തൻ്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയാണ് ടൈറ്റിൽ പോസ്റ്റർ മറീന തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ലാലു അലക്സ്, ബൈജു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സുമേഷ് വി റോബിൻ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവൽ ഛായാഗ്രാഹണം നിർവഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാർ, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന.
content highlights : sunny wayne ahaana krishnakumar mareena michael movie Pidikittappulli first look
Published: 17 Jul 2021, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented