സൗബിൻ സാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

To advertise here,

കലി എന്ന ചിത്രത്തിന്റെ കഥാകൃത്ത് രാജേഷ് ​ഗോപിനാഥനാണ് ജിന്നിന്റെ കഥ ഒരുക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം. പ്രശാന്ത് പിള്ള സം​ഗീത സംവിധാനം നിർ‍വഹിക്കുന്നു.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ഹലാൽ ലവ് സ്റ്റോറി, ജാക്ക് ആൻ ജിൽ എന്നിവയാണ് സൗബിന്റെ പുതിയ ചിത്രങ്ങൾ. ജൂതൻ, കള്ളൻ എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.

Content Highlights : Sidharth Bharathan Soubin Shahir Movie Djinn First Look Poster