കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ പോപ് ഗായികയും നടിയുമായ സെലീന ഗോമസ് താന്‍ നിര്‍മാതാവ് ബെന്നി ബ്ലാങ്കോയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. അന്നുമുതല്‍ ഇരുവരുടേയും വിവാഹം സജീവ ചര്‍ച്ചയായിരുന്നു. ഒടുവിലിപ്പോള്‍ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. എന്നന്നേക്കുംമായുള്ള തുടക്കം എന്ന കുറിപ്പോടെ സെലീന തന്നെയാണ് വിവാഹ നിശ്ചയത്തേപ്പറ്റി തന്റെ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയ മോതിരമണിഞ്ഞ കൈവിരലുകളുടെ ഫോട്ടോയും സെലീന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
വിവാഹനിശ്ചയ പോസ്റ്റിന് കീഴെ നിരവധി പേരാണ് സെലീനയ്ക്കും ബെന്നിബ്ലാങ്കോയ്ക്കും ആശംസയറിയിച്ചെത്തിയത്. ഇതില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് അടക്കമുള്ള പ്രമുഖരുമുണ്ട്. വിവാഹ നിശ്ചയ മോതിരമണിഞ്ഞുകൊണ്ടുള്ളതും ബ്ലാങ്കോയ്ക്കൊപ്പമുള്ളതുമായ ഫോട്ടോകളാണ് സെലീന പോസ്റ്റ് ചെയ്തത്.
2023 മുതല്‍ ബെന്നിബ്ലാങ്കോയുമായി പ്രണയത്തിലായ സെലീന ഗോമസ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സെലീന തന്നെയായിരുന്നു തന്റെ പ്രണയം തുറന്നുപറഞ്ഞത്. ബെന്നിബ്ലാങ്കോ 2024 -ലെ സെക്സിയെസ്റ്റ് മാന്‍ എലൈവിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു.

2015-ല്‍ സെലീന ഗോമസിന് ലൂപസ് രോഗം സ്ഥിരീകരിച്ചിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന രോഗമാണിത്. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് എസ്.എല്‍.ഇ അഥവാ ലൂപസ്. ഈ രോഗം ഗര്‍ഭാവസ്ഥയെ സങ്കീര്‍ണമാക്കും. രക്തസമ്മര്‍ദം ഉയരാനും മറ്റു ശാരീരിക വിഷമതകള്‍ക്കും ഇത് ഇടയാക്കുകയുംചെയ്യും.
മാസങ്ങളോളം മരുന്നുകള്‍ കഴിച്ചെങ്കിലും രോഗം സെലീനയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയിരുന്നു. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം. ഉറ്റ സുഹൃത്ത് ഫ്രാന്‍സിയ റെയ്‌സ വൃക്ക ദാനംചെയ്യാന്‍ തയ്യാറായതോടെ 2017-ല്‍ ശസ്ത്രക്രിയ നടത്തി. വൃക്ക മാറ്റിവയ്ക്കലിന് വിധേയയായ കാര്യം സെലീനതന്നെയാണ് ലോകത്തോടു വിളിച്ചുപറഞ്ഞത്.
Content Highlights: Selena Gomez announces engagement to Benny Blanco
Published: 12 Dec 2024, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented