ലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമായിരുന്നു ഇഷ്‌ക്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, അശ്ലീല രീതിയിലുള്ള നോട്ടമോ ഇടപെടലോ എങ്ങനെയാണ് അവരെ ബാധിക്കുന്നത് എന്നു കാട്ടിത്തന്ന ചിത്രമാണ് ഇഷ്‌ക്. സമൂഹത്തിലെ സദാചാരവാദികളുടെ കടന്നുകയറ്റത്തെയും സിനിമ വിമര്‍ശിച്ചു. ഇഷ്‌ക്കിനു ശേഷം ഏറെ വ്യത്യസ്തമായ ഒരു വിഷയം തിരക്കഥയിലേക്ക് പകര്‍ത്തുന്ന പണിപ്പുരയിലാണ് താനെന്ന് തിരക്കഥാകൃത്ത് രതീഷ് രവി. ക്ലബ് എഫ് എം 104.8ല്‍ സര്‍ക്കീട്ട് എന്ന പരിപാടിയില്‍ ആര്‍ ജെ വിജയ്‌യുമായി സംസാരിക്കുന്നതിനിടയിലാണ് രതീഷ് രവി ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

രതീഷ് രവിയുടെ വാക്കുകള്‍

'ഇഷ്‌ക് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് തുറന്നു പറഞ്ഞത്. ഇപ്പോള്‍ പുരുഷന്‍മാരുടെ കോണിലാണ് ചിന്തിക്കുന്നത്. സമൂഹത്തില്‍ പുരുഷന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പ്രമേയത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. കോമഡി എന്റര്‍ടെയിനറായാണ് ഉദ്ദേശിക്കുന്നത്. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.'

അനുരാജ് മനോഹറും രതീഷ് രവിയും ചേര്‍ന്നാണ് ഇഷ്‌ക്കിന്റെ തിരക്കഥ രചിച്ചത്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ നായികാനായകന്‍മാരായ ചിത്രം ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്.

Content Highlights : script writer ratheesh ravi new project after ishq movie