
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സൽമാൻ ഖാനെ ഹസ്തദാനംചെയ്ത് നിൽക്കുന്ന ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. സൽമാൻ ഖാൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം.
സൽമാൻ ഖാന്റെ കാരവനിലുള്ളിൽനിന്നുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. സൂപ്പർക്രോസ് റേസിങ്ങിന്റെ ലോഗോയുള്ള ടീഷർട്ട് ധരിച്ച സൽമാൻ ഖാനെ ചിത്രത്തിൽ കാണാം. റാപ്പർമാരായ ഡബ്സി, ബേബി ജീൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ സൂപ്പർക്രോസ് റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെയുടെ വേദി കോഴിക്കോട് ആണ്. ഫിനാലെയിൽ സൽമാൻ ഖാനാണ് മുഖ്യാതിഥി. ഇതിൽ പങ്കെടുക്കാനാണ് സൽമാൻ ഖാൻ കോഴിക്കോട്ടെത്തിയത്. ഇവിടെവെച്ച് എടുത്ത ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.
Content Highlights: Bollywood superstar Salman Khan meets Kerala Minister P.A. Muhammed Riyas in Kozhikode
Published: 21 Dec 2025, 08:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented