
ഥാമ പോസ്റ്റര്‍, ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും 'ഥാമ'യില്‍ | Photo: X/ Maddockfilms
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍- കോമഡി ചിത്രമാണ് രശ്മിക മന്ദാന നായികയാവുന്ന 'ഥാമ'. ആയുഷ് മാന്‍ ഖുറാനയാണ് നായകന്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
രണ്ടരമണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്ക് പിന്നാലെ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രത്തിനൊപ്പമാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച.
ലിപ് ലോക് സീന്‍ 30% കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തംകുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
ചിത്രത്തില്‍ തഡ്ക എന്ന വാമ്പയര്‍ കഥാപാത്രമായാണ് രശ്മികയെത്തുന്നത്. അലോക് എന്ന വേഷത്തിലാണ് ആയുഷ്മാന്‍ ഖുറാന. നവാസുദ്ദീന്‍ സിദ്ധിഖി, പരേഷ് റാവല്‍, ഫൈസല്‍ മാലിക് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. മലൈക അറോറയും ചിത്രത്തിലുണ്ട്.
മാഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്‌സില്‍ ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights: Bollywood`s anticipated horror-comedy `Thamma` starring Rashmika Mandanna and Ayushmann Khurrana receives U/A from censor board. Release date set for Diwali
Published: 17 Oct 2025, 09:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented