രജിഷ വിജയനെ നായികയാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഖോ ഖോയുടെ പോസ്റ്റർ പുറത്തിറങ്ങി.

To advertise here,

നടി മഞ്ജു വാര്യരാണ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. ഫൈനൽസിനു ശേഷം രജിഷ അഭിനയിക്കുന്ന മറ്റൊരു സ്പോർട്സ് ചിത്രമാണിത്. 

പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ടോബിൻ തോമസ് ആണ് ഛായാഗ്രഹണം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് നിർമാണം.

സിദ്ധാർഥ പ്രദീപ് ആണ് സംഗീതം നിർവഹിക്കുന്നത്. 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ 2017ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള രാഹുലിന്റെ നാലാമത്തെ ചിത്രമാണിത്. കള്ളനോട്ടം, ഡാകിനി എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 

Content Highlights : rajisha vijayan kho kho new malayalam sports movie poster rahul riji nair