
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ചി'നെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത്. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ധുരന്ധർ 2' എന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടു. പിന്നാലെ, താരത്തിന് നന്ദി അറിയിച്ച് 'ധുരന്ധർ' സംവിധായകൻ ആദിത്യ ധറുമെത്തി.
'എന്തൊരു സിനിമയാണ് 'ധുരന്ധർ 2'. ആദിത്യ ധർ, ബോക്‌സ് ഓഫീസ് കാ ബാപ്. രൺവീറിനും മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ. ജയ്ഹിന്ദ്', എന്നായിരുന്നു രജനീകാന്തിന്റെ കുറിപ്പ്.
വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിച്ചൊരാളുടെ അനുഗ്രഹമായി രജനീകാന്തിന്റെ വാക്കുകൾ കാണുന്നുവെന്നായിരുന്നു ആദിത്യ ധറിന്റെ മറുപടി. ''വിനോദ'ത്തെ അളക്കാൻ ഒരേയൊരു അളവുകോൽ ഉപയോഗിച്ചാണ് ഞങ്ങൾ വളർന്നത്, അത് താങ്കളാണ്. പതിറ്റാണ്ടുകളായി ഞങ്ങളെ വിസിലടിപ്പിച്ചതും ചിരിപ്പിച്ചതും കരയിപ്പിച്ചതും നിങ്ങളായിരുന്നു. അതേ സ്റ്റൈലും ഗാംഭീര്യവും ഇന്നും തുടരുന്നതും ശരിക്കും മാജിക്കാണ്. 'ധുരന്ധർ 2' തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് നിങ്ങൾ വിളിക്കുമ്പോൾ, അതെന്റെ ജീവിതത്തിലെ സൂപ്പർസ്റ്റാർ നിമിഷമായി തോന്നുന്നു. ഞങ്ങളെയെല്ലാം വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച വ്യക്തിയിൽനിന്നുള്ള അനുഗ്രമായി അത് തോന്നുന്നു. വാക്കുകൾക്കപ്പുറം കടപ്പെട്ടിരിക്കുന്നു സർ. ഹൃദയത്തിലേക്കിറങ്ങുന്നതാണ് അങ്ങയുടെ വാക്കുകൾ. ജയ്ഹിന്ദ്', ആദിത്യ ധർ കുറിച്ചു.
ഡിസംബറിൽ പുറത്തിറങ്ങിയ 'ധുരന്ധർ' ആദ്യഭാഗം ആഗോളതലത്തിൽ 1300 കോടി കളക്ഷൻ നേടിയിരുന്നു. രൺവീറിന് പുറമേ, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ. തിങ്കളാഴ്ചവരെ ചിത്രം 850 കോടി ആഗോളകളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
Content Highlights: Rajinikanth endorses Dhurandhar 2 as an essential watch for all Indians. Director Aditya Dhar expresses gratitude, calling the praise a 'superstar moment'. Dhurandhar 2 continues to perform strongly at the global box office. The film features an ensemble cast including Ranveer Singh and R. Madhavan
Published: 24 Mar 2026, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented