
ഫോട്ടോഗ്രാഫറാകണമെന്ന് സ്വപ്നം കാണുന്ന ഒരു പെണ്കുട്ടിയുടെ സ്വപ്നത്തിന്റെ കഥയുമായി ചിത്രങ്ങളുടെ രാജകുമാരി. ഈ ഷോര്ട്ട്ഫിലിംന്റെ സംവിധാനവും ഛായാഗ്രഹണവും നിര്വ്വഹിക്കുന്നത് സംഘവി പ്രസാദാണ്. തിരുവനന്തപുരം ശിവന് സ്റ്റുഡിയോയില് നിന്നും ഫോട്ടോഗ്രാഫിയില് ഡിപ്ലോമ പൂര്ത്തിയാക്കിയ സംഘവി പ്രസാദ് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില് നിന്ന് ബിഎ വിഷ്വല് കമ്മ്യൂണിക്കേഷന് ബിരുദവും തഞ്ചാവൂര് സര്വകലാശാലയില് നിന്ന് ഭരതനാട്യത്തില് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ആദ്യമായി ക്യാമറ എന്താണെന്ന് മനസ്സിലാക്കിയത് ശിവന്സാറിന്റെ അടുത്തു നിന്നായിരുന്നു. ഒരു ഫോട്ടോഗ്രാഫര് ആകണം എന്നത് വലിയ മോഹമായിരുന്നു. തിരുവനന്തപുരം ശിവന് സ്റ്റുഡിയോയില് നിന്നും ഡിപ്ലോമ ഇന് ഫോട്ടോഗ്രാഫി പൂര്ത്തിയാക്കി. ഫോട്ടോഗ്രാഫിയെ അടുത്തറിയാന് തുടങ്ങിയത് ശിവന് സാറിന്റെ ക്ലാസ്സില് നിന്നാണ്. ഒട്ടേറെ സവിശേഷതകള് എനിക്ക് മനസിലാക്കാന് സാധിച്ചു. അതില്നിന്നും ഒരു ഷോര്ട്ട്ഫിലിം ചെയ്യാന് എനിക്ക് വര്ഷങ്ങള് കാത്തിരിക്കേണ്ടി വന്നു- സാഘവി പ്രസാദ് പറയുന്നു.
പ്രസാദ് എന് ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം- അരവിന്ദ് മഹാദേവ്, എഡിറ്റിംഗ്- ടിജോ തങ്കച്ചന്. വിഎഫ്എക്സും മോഷന് ഗ്രാഫിക്സും നിര്വഹിച്ചിരിക്കുന്നത് അന്ജോ ബെര്ലിന് ശബ്ദ ഡിസൈന് നിര്വഹിച്ചിരിക്കുന്നത് റെനില് ജോര്ജും ആണ്. അവന്തിക പി വിഷ്ണു അമ്മുക്കുട്ടിയായും രൂപ ഡിജെ പ്രിഷ പ്രകാശായും അഭിനയിക്കുന്നു. ഈ ഹ്രസ്വചിത്രം മാതാപിതാക്കളുടെ പൂര്ണ്ണ പിന്തുണയോടെ സ്വന്തം വീട്ടില് വച്ച് രണ്ടു രാത്രികള്ക്കൊണ്ട് പൂര്ത്തിയാക്കിയെന്ന് സംഘവി പറഞ്ഞു.
'എന്റെ ഹ്രസ്വചിത്രം കൊണ്ട് ഞാന് ഉദ്ദേശിക്കുന്നത് കഴിവുള്ള സ്ത്രീകളെ ഉയര്ത്തിക്കൊണ്ടുവരാനും ക്യാമറയ്ക്ക് പിന്നില് എന്തെങ്കിലുമാകാനുള്ള ആഗ്രഹം നേടാനും സിനിമാ വ്യവസായത്തില് അഭിവൃദ്ധി പ്രാപിക്കാനുമാണ്-' സംഘവി കൂട്ടിച്ചേര്ത്തു.
Content Highlights: Princess of Pictures Malayalam Short Film, Avanthika P, Vishnu, Roopa D.J, Sangavi Prasad
Published: 27 Aug 2021, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented