
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. പ്രാചി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചത്. ആഗസ്റ്റ് 7 ന് ഡൽഹിയിൽ വച്ചാണ് വിവാഹം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം. 50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടക്കുക. അതിഥികൾ എല്ലാവരും മാസ്‌ക് ധരിക്കണം. വിവാഹ വേദിയിൽ മാസ്‌കും സാനിടൈസറും ഒരുക്കുമെന്ന് പ്രാചി അറിയിച്ചു.
ഓരോ അതിഥികളുടെയും ആരോഗ്യം തനിക്ക് അത്രമേൽ പ്രാധാനപെട്ടതാണ്. അതുകൊണ്ട് വലിയ വേദിയാണ് വിവാഹത്തിനായി ഒരുക്കുന്നത്. എന്നിരുന്നാലും 30 മിനിട്ട് ഇടവേളയിലാണ് അതിഥികളെ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് പ്രവേശിപ്പിക്കുക.
ഡൽഹിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യൻ നെറ്റ്‌ബോൾ താരമായിരുന്നു. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറും കൂടിയാണ്.
2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.. പിന്നീട് മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.
Content Highlights: Prachi Tehlan ties knot Rohit Saroha on August 7, wedding, marraige, Mamangam actress
Published: 03 Aug 2020, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented