
മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഒരുപിടി വമ്പൻ സിനിമകളുമായി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് ഷൈൻ ടോം ചാക്കോ. 2022 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ, നിരവധി അന്തർദേശീയ മേളകളിൽ പ്രദർശിപ്പിച്ച ‘അടിത്തട്ട്’ ന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പാരഡൈസ് സർക്കസ്സ്’ ആണ് ഷൈനിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.
പാരഡൈസ് സർക്കസിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ഷൈൻ. ഡബ്ബിംഗ് സ്റ്റുഡിയോയിൽ മജീഷ്യന്റെ വേഷത്തിലുള്ള കഥാപാത്രത്തിന് ശബ്ദം നൽകുന്ന തന്റെ ചിത്രമാണ് ഷൈൻ ടോം ചാക്കോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജിജോ ആൻറണിയാണ് ‘പാരഡൈസ് സർക്കസ്സ്’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ‘അടിത്തട്ട്’ന്റെ തിരക്കഥാകൃത്തായ ഖൈസ് മിലെൻ ആണ് ‘പാരഡൈസ് സർക്കസ്സ്’ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പാപ്പിനു തന്നെയാണ് ഛായാഗ്രഹണം.
സർക്കസ്സ് കൂടാരത്തിലെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തിൽ ജാഫർ സാദ്ദിഖ്, ഇഷിത സിംഗ്, അഭിറാം, ബിന്നി ബെഞ്ചമിൻ, കെസി ബ്രദേഴ്സ് എന്നിവരും നേപ്പാൾ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം സർക്കസ്സ് കലാകാരൻമാരും അഭിനയിക്കുന്നു. ‘ആകാശവാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ഖൈസ് മിലന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘പാരഡൈസ് സർക്കസ്സ്’. ഇതേ സമയം , മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ, കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായ ‘തല’ എന്ന ഖൈസിന്റെ രണ്ടാമത്തെ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
മിഡിൽ മാർച്ച് സ്റ്റുഡിയോസും മാനിയ മൂവീ മാജിക്സും ചേർന്ന് അവതരിപ്പിക്കുന്ന ‘പാരഡൈസ് സർക്കസ്സ്’ ൻറെ നിർമ്മാണം സിൻ ട്രീസ, സോജി ഖൈസ് എന്നിവരാണ്. ജോ ജോൺ ചാക്കോയാണ് സഹനിർമ്മാണം. എഡിറ്റിംഗ് : ശരത് ഗീതാലാൽ. സംഗീതം : ശ്രീഹരി. ശബ്ദസംവിധാനം : രാമഭദ്രൻ, ശബ്ദമിശ്രണം : സിനോയ് ജോസഫ്. കളറിസ്റ്റ് : ജോയ്നർ തോമസ്. സ്റ്റിൽസ് : റിച്ചാർഡ് ആൻറണി, പരസ്യകല: ആനന്ദ് രാജേന്ദ്രൻ. പി.ആർ: ഹുവൈസ് മജീദ്.
അതേസമയം ജൂനിയർ എൻ.ടി.ആറിനൊപ്പം തെലുങ്കിൽ ‘ദേവര’, കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട 2’ , കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്നിവയാണ് ഷൈൻ ടോം ചാക്കോയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.
Content Highlights: paradise circus movie updates, shine tom chacko new movies
Published: 04 Oct 2023, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented