സജിന് ഗോപു, അനശ്വര രാജന് എന്നിവര് പ്രധാന വേഷത്തില് എത്തുന്ന 'പൈങ്കിളി' സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലര് പുറത്ത്. തികച്ചും പുതുമയാര്ന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്കുന്നതാണ് ട്രെയിലര്. വാലന്റൈന്സ് ദിനമായ ഫെബ്രുവരി 14-നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. പ്രേക്ഷകരില് ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളര്ഫുള് പോസ്റ്ററുകളും പാട്ടുമായി ഇതിനകം പൈങ്കിളി സോഷ്യല് മീഡിയയിലടക്കം തരംഗമായി മാറിയിരുന്നു.
'ആവേശ'ത്തിലെ അമ്പാനായും 'പൊന്മാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന് ഗോപു ആദ്യമായി നായക വേഷത്തില് എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 'ചുരുളി', 'ജാന് എ. മന്', 'രോമാഞ്ചം', 'നെയ്മര്', 'ചാവേര്' തുടങ്ങിയ ഒട്ടേറെ സിനിമകളില് ചെറുതും വലുതുമായ വേഷങ്ങളില് സജിന് എത്തിയിട്ടുണ്ട്. 'പൈങ്കിളി'യിലെ ആദ്യ സിംഗിള് 'ഹാര്ട്ട് അറ്റാക്ക്' അടുത്തിടെ സോഷ്യല്മീഡിയയില് വൈറലായി മാറിയിരുന്നു.
നടന് ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില് 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന് ഷാനവാസ് ഉള്പ്പെടെ നിരവധി താരങ്ങള് ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില് ആന്റ് ഫ്രണ്ട്സിന്േയും അര്ബന് ആനിമലിന്റേയും ബാനറില് ഫഹദ് ഫാസില്, ജിതു മാധവന് എന്നിവര് ചേര്ന്നാണ് നിര്മ്മാണം. സൂപ്പര് ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന് രചന നിര്വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
ചന്തു സലീംകുമാര്, അബു സലിം, ജിസ്മ വിമല്, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്, അശ്വതി ബി, അമ്പിളി അയ്യപ്പന്, പ്രമോദ് ഉപ്പു, അല്ലുപ്പന്, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്, സുനിത ജോയ്, ജൂഡ്സണ്, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്, അരവിന്ദ്, പുരുഷോത്തമന്, നിഖില്, സുകുമാരന് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില് അഭിനയിക്കുന്നത്.
ആഷിഖ് അബു, ദിലീഷ് പോത്തന്, ജോണ്പോള് ജോര്ജ്ജ്, വിഷ്ണു നാരായണന് എന്നിവരുടെ ശിഷ്യനായി പ്രവര്ത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആര് ഡി. എക്സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുമുണ്ട്. അര്ജുന് സേതു ഛായാഗ്രഹണം നിര്വഹിക്കുന്നു. എഡിറ്റര്: കിരണ് ദാസ്, സംഗീത സംവിധാനം: ജസ്റ്റിന് വര്ഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്ട്ട്: കൃപേഷ് അയ്യപ്പന്കുട്ടി, കോസ്റ്റ്യും: മസ്ഹര് ഹംസ, മേക്കപ്പ്: ആര്ജി വയനാടന്, എക്സി.പ്രൊഡ്യൂസര്: മൊഹ്സിന് ഖായീസ്, പ്രൊഡക്ഷന് കണ്ട്രോളര്: വിമല് വിജയ്, ഫിനാന്സ് കണ്ട്രോളര്: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടര്: അരുണ് അപ്പുക്കുട്ടന്, സ്റ്റണ്ട്: കലൈ കിങ്സണ്, സ്റ്റില്സ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്, ടൈറ്റില് ഡിസൈന്: അഭിലാഷ് ചാക്കോ, പോസ്റ്റര്: ഡിസൈന് യെല്ലോ ടൂത്ത്, അസോ.ഡയറക്ടര്മാര്: അഭി ഈശ്വര്, ഫൈസല് മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫര്: വേദ, പിആര്ഒ: ആതിര ദില്ജിത്ത്.
Content Highlights: Watch the captivating trailer of `Painkili,` a fresh love story starring Sajeen Gopu & Anashwara
Published: 07 Feb 2025, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented