'പാവാട' ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളല്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ഒരു തനി നടന്‍ തുള്ളല്‍' എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. ജികെഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പോളി വത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി, വൈക്കം ഭാസി, ബിപിന്‍ ചന്ദ്രന്‍, ശ്രീരാജ് എ.കെ.പി, നജു, സിദ്ധാര്‍ഥ് പ്രഭു, മാസ്റ്റര്‍ ശ്രീപധ്, സേതു ലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായര്‍, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുണ്‍, പ്രിയ കോട്ടയം, ലത ദാസ്, വര്‍ഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ്.

To advertise here,

മമ്മൂട്ടി നായകനായ ദൈവത്തിന്റെ 'സ്വന്തം ക്ളീറ്റസ്', 'അച്ഛാ ദിന്‍', പൃഥ്വിരാജ് നായകനായ 'പാവാട', കുഞ്ചാക്കോ ബോബന്‍ നായകനായ 'ജോണി ജോണി യെസ് അപ്പ', റോഷന്‍ മാത്യു- ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട 'മഹാറാണി' എന്നിവക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളല്‍'. ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, ശ്രീരാജ് എകെ.ഡി, എഡിറ്റര്‍: ജോണ്‍കുട്ടി, ആര്‍ട്ട്: സുജിത് രാഘവ്, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, വസ്ത്രലങ്കാരം: സിജി തോമസ് നോബല്‍, വരികള്‍: ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: സാജു പൊട്ടയില്‍കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്: ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്: അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍: ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍: വിഷ്ണു എന്‍.കെ, സ്റ്റില്‍സ്: അജി മസ്‌കറ്റ്, മീഡിയ ഡിസൈന്‍: പ്രമേഷ് പ്രഭാകര്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.