
മലയാളസിനിമയുടെ ഡിവൈൻ ഹിറ്റ് എന്ന് വിശേഷണമുള്ള മാളികപ്പുറം പുറത്തിറങ്ങിയിട്ട് ഒരു വർഷം. ഈയവസരത്തിൽ ചിത്രത്തിന്റെ പ്രത്യേക ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്തത്.
ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഉണ്ണി മുകുന്ദനെക്കൂടാതെ ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി, സമ്പത്ത് റാം, മനോജ് കെ ജയൻ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മേളയ്ക്കെത്തിയ മാളികപ്പുറം ടീമിന് ഗോവ രാജ്ഭവനിലേക്ക് ക്ഷണവുമുണ്ടായിരുന്നു. 100 കോടിയിലേറെയായിരുന്നു മാളികപ്പുറത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Content Highlights: one year teaser of malikappuram movie, unni mukundan vishnu sasi shankar
Published: 30 Dec 2023, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented