പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഞാൻ കണ്ടതാ സാറെ. ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേര്‍ന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു. നവംബർ ഇരുപത്തിരണ്ടിനാണ്ചിത്രം പ്രദർശനത്തിനെത്തുന്നത്.

To advertise here,

ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ,ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന - അരുൺ കരിമുട്ടം, സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്, ചീഫ്  അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി, അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ - ബിന്ദു.ജി. നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺടോളർ -എസ്. മുരുകൻ, വാഴൂർ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂർ.