
സിനിമയുടെ ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു! തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
ഷൂട്ടിങ് കണ്ടു നിന്നവരെല്ലാം ഒരുനിമിഷം പേടിച്ചുപോയി. ഈ സമയം സംവിധായകരായ ആര്‍.എല്‍. രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ . ഒരു നായയാണ് നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറക്കും.
Content highlights: Namita vankawala jumps in to well for movie shooting actress Namitha
Published: 02 Nov 2020, 07:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented