ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

To advertise here,

വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിര്‍മാണം ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗുഡ് വില്‍  എന്റര്‍ടൈന്‍മെന്റ്‌സാണ് വിതരണം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വമ്പന്‍ സമ്മാനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്‌, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍. 

Content Highlights: Meppadiyan, Unni Mukundan Movie, Online Booking begins, Vishnu Mohan