മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ഹ്രസ്വചിത്രമാണ് ആരോ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ശ്യാമപ്രസാദ്, മഞ്ജുവാര്യർ, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യവേഷത്തിൽ. ചിത്രത്തിൽ സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മ‍ഞ്ജു വാര്യർ പറഞ്ഞു.

To advertise here,

വ്യക്തിപരമായ സന്തോഷമാണിതെന്ന് മഞ്ജുവാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ സിനിമാ ജീവിതത്തിൽ എടുത്തുപറയുന്ന കുറച്ച് കഥാപാത്രങ്ങൾ എഴുതിയത് രഞ്ജിത് ആണ്. അദ്ദേഹം ഇങ്ങനെയൊരു ഹ്രസ്വചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഒന്നും ആലോചിക്കേണ്ടിവന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂക്കയാണ് നിർമിക്കുന്നതെന്ന് കേൾക്കുമ്പോൾ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ? ആദ്യമായാണ് താൻ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാവുന്നതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

ഇതിനോടകം ഏഴ് സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള്‍ തിയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്‍മിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

കഥ- സംഭാഷണങ്ങള്‍: വി.ആര്‍. സുധീഷ്, കവിത: കല്‍പറ്റ നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, ഛായാഗ്രാഹകന്‍: പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തലസംഗീതം: ബിജിപാല്‍, കലാസംവിധായകന്‍: സന്തോഷ് രാമന്‍, എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍- സൗണ്ട് ഡിസൈനര്‍: അജയന്‍ അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്‌സ്: വിശ്വ വിഎഫ്എക്‌സ്, സൗണ്ട് മിക്‌സിങ്: സപ്താ റെക്കോര്‍ഡ്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍: സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ പിആര്‍: വിഷ്ണു സുഗതന്‍.