കാശത്തിനും ഭൂമിക്കുമിടയില്‍,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം പുതുമുഖം സിനോജ് മാക്‌സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ' ക്രൗര്യം ' ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്നു. 

To advertise here,

വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവന്‍ റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി.വേല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാനന്തവാടി ടാക്കീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാന്‍ നിര്‍വഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീര്‍, കെ.ജെ. ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസര്‍മാര്‍.പ്രദീപ് പണിക്കരാണ് തിരക്കഥയും സംഭാഷണവും.

അഖില്‍ ജി ബാബു, അനു കുരിശിങ്കല്‍ എന്നിവരാണ് ഗാനരചന. സംഗീതസംവിധാനവും അനു കുരിശിങ്കല്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍-ഗ്രേയ്‌സണ്‍. ടൈറ്റില്‍ സോംഗ്,പശ്ചാത്തല സംഗീതം-ഫിഡല്‍ അശോക്. സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈന്‍-നിസാം ചില്ലു,അഡിഷണല്‍ സ്‌ക്രീന്‍പ്ലേ-സന്ദീപ് അജിത് കുമാര്‍. മേക്കപ്പ്-ഷാജി പുല്‍പള്ളി,ശ്യാം ഭാസി. കല-വിനീഷ് കണ്ണന്‍, അബി അച്ചൂര്‍. ചീഫ് അസ്സോ ഡയറക്ടര്‍-ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍-അനു കുരിശിങ്കല്‍,മെജോ മാത്യു.സ്റ്റില്‍സ് ആന്‍ഡ് പബ്ലിസിറ്റി ഡിസൈന്‍-നിതിന്‍ കെ ഉദയന്‍,പി ആര്‍ ഒ-എ എസ് ദിനേശ്