
ബെംഗളൂരു: വഞ്ചനാക്കേസിൽ നടൻ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. രജനികാന്ത് നായകനായെത്തിയ 'കൊച്ചടൈയാൻ' എന്ന സിനിമയുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെന്ന ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർട്ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കേസിലാണ് ലത ഹാജരായത്.
ലതയുടെ പേരിലുള്ള കേസിൽ വഞ്ചനയ്ക്കും തെറ്റായ വിവരങ്ങൾ നൽകിയതിനും ചുമത്തിയ വകുപ്പുകൾ കർണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലത രജനികാന്തിനെതിരായ കുറ്റങ്ങൾ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ഇപ്പോൾ ലതയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജറരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ജനുവരി ആറിലേയ്ക്ക് മാറ്റി.
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് സംവിധാനംചെയ്ത ചിത്രമായിരുന്നു 'കൊച്ചടൈയാൻ'. ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസർ. ഇവർ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതാ രജനികാന്തായിരുന്നു ജാമ്യം. തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.
Content Highlights: Kochadaiiyaan case Bengaluru court grants bail to actor Rajanikanth’s wife latha Rajanikanth
Published: 27 Dec 2023, 09:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented