
ലോക്ഡൗണിന് ശേഷം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാവാൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ലവ്' ഒരുങ്ങുന്നു. ഈ മാസം 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അല്ല ഗൾഫിലെ തീയേറ്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളുമായി ചിത്രം റിലീസ് ചെയ്യുക. ഹോം സ്ക്രീൻ എൻറർടെയ്ൻമെൻറും ഗോൾഡൻ സിനിമയുമാണ് ചിത്രത്തിൻറെ ഗൾഫ് വിതരണക്കാർ.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച ലവ് നിർമിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.
ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.
ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യാണ് മറ്റൊരു ചിത്രം
Content Highlights : Khalid Rahman movie Love Starring Rajisha and shine is the first Indian film to release in Cinemas post lockdown
Published: 08 Oct 2020, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented