മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സിൽ ഒന്നായ 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രം ആരംഭിച്ചു. കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേർന്ന് ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്‌സ് ബാനറിൽ ഡോക്ടർ അനന്തു എസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിൽ ഡോക്ടർ അനന്തു നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇന്ന് മൂന്നാർ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
'കരിക്ക്' ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്. സമയമെടുത്ത് ഗംഭീര നിലവാരത്തിൽ ഓരോ കണ്ടന്റും പ്രേക്ഷകരിലെത്തിക്കുന്ന കരിക്ക് ടീമിനൊപ്പം, മലയാളത്തിലെ യുവ സംരഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻ ബാനർ കൂടിയെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് ഈ ചിത്രം സൃഷ്ടിക്കുന്നത്.
2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച 'കരിക്ക്' യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെ വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ 'കരിക്ക്' പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന സിൽവർ സ്‌ക്രീൻ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. അതിനു പൂർണ്ണ പിന്തുണയുമായാണ് ഡോക്ടർ അനന്തുവും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ബാനറും അവർക്കൊപ്പം കൈകോർക്കുന്നത്.
'കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ അഭിനേതാക്കളും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം- സുർജിത് എസ് പൈ, സംഗീതം-യാക്സൻ ഗാരി പെരേര, നേഹ നായർ, സൗണ്ട് ഡിസൈനർ-നിക്സൺ ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ-അനീറ്റ അബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സിദ്ധാർഥ് കെ ടി, എക്‌സികുട്ടീവ് പ്രൊഡ്യൂസർ-അമൽ സേവ്യർ മനക്കത്തറയിൽ, കോസ്റ്റും ഡിസൈനർ-ഗായത്രി കിഷോർ, മേക്കപ്പ്-അർഷാദ് വർക്കല, വിഎഫ്എക്‌സ് സൂപ്പർവൈസർ-വിശാഖ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ-ജീബു ഗോപാൽ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Karikku team officially commences their debut feature film project in 2026., Produced by Dr. Ananthu under Dr. Ananthu Entertainments banner., Directed by Nikhil Prasad, the creative force behind the Karikku YouTube channel., Features the beloved ensemble cast from the popular Karikku web series., The project aims to translate digital success into a high-quality silver screen experience.
Published: 16 Apr 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented