നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ, 'പെർഫ്യൂം' നവംബർ 18-ന്


നഗരത്തിൽ കഴിയുന്ന അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് ഒരു കെണിയായി മാറുമ്പോൾ ഉണ്ടാകുന്ന നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. 

പെർഫ്യൂം എന്ന ചിത്രത്തിൽ കനിഹ

തെന്നിന്ത്യൻ നടി കനിഹ പ്രധാന വേഷത്തിൽ എത്തുന്ന 'പെർഫ്യൂം' റിലീസിനൊരുങ്ങി. 20ലേറെ മലയാള ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകൻ ഹരിദാസ് ഒരുക്കിയ ചിത്രം നവംബർ 18ന് കേരളത്തിൽ റിലീസ് ചെയ്യും. പ്രതാപ് പോത്തൻ, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെർഫ്യൂമിന്റെ കഥാപശ്ചാത്തലം.

അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരത്തിൻറെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിൻറെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. നഗരത്തിൽ കഴിയുന്ന അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് ഒരു കെണിയായി മാറുമ്പോൾ ഉണ്ടാകുന്ന നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു.ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിൻറെ പൊട്ടിത്തെറികളുമൊക്കെ പെർഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകൻ ഹരിദാസ് പറഞ്ഞു. ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട് കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെയും വാക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്നാണ്

പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രം പൂർത്തീകരിച്ചത്.

ബാനർ- മോത്തി ജേക്കബ് പ്രൊഡക്ഷൻസ് - വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിർമ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനിൽ, ക്യാമറ- സജെ ത്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആർട്ട്- രാജേഷ് കല്പത്തൂർ, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെൽ, മേക്കപ്പ്-പാണ്ഡ്യൻ, സ്റ്റിൽസ്- വിദ്യാസാഗർ, പി ആർ ഒ - പി ആർ സുമേരൻ, പോസ്റ്റർ ഡിസൈൻ- മനോജ് ഡിസൈൻ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.

Content Highlights: kaniha starring perfume releasing on november 18, perfume malayalam movie release date


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented