പതിനാലാം വയസ്സിൽ ലെെം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ജെസി കേവ്. ഹാരി പോർട്ടർ സീരീസിലെ ലാവെന്റർ ബ്രൗൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജെസി കേവ്. സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്കാസ്റ്റ് വീഡിയോയിലാണ് ജെസിയുടെ വെളിപ്പെടുത്തൽ. അന്നനുഭവിച്ച മാനസികാഘാതത്തിൽ നിന്ന് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും താൻ മോചിതയായിട്ടില്ലെന്ന് 33 കാരിയായ ജെസി പറയുന്നു.

To advertise here,

''14-ാം വയസ്സിൽ ഞാൻ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്. ഞാൻ നന്നായി ടെന്നീസ് കളിക്കുമായിരുന്നു. എന്നാൽ അയാൾ അധ്യാപകനെന്ന പദവി അയാൾ ചൂഷണം  ചെയ്തു.  എന്നെ സംരക്ഷിക്കേണ്ടിയിരുന്ന എന്റെ അധ്യാപകൻ അങ്ങനെ  ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അയാൾ കുറ്റത്തിന് ജയിലിൽ പോയി. എന്നിരുന്നാലും ആ സംഭവങ്ങൾ എന്നിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ ഭീകരമായിരുന്നു. പതിനെട്ട് വയസ്സുവരെ ഞാനതെക്കുറിച്ച് അത്ര ബോധവതിയായിരുന്നില്ല. പിന്നീടാണ് അത് ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടുന്നുവെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്''- ജെസി കേവ് പറഞ്ഞു.

ഹാരി പോട്ടറിന് ശേഷം  പ്രെെഡ്, ​ഗ്രേറ്റ് എക്സ്പക്റ്റേഷൻ തുടങ്ങിയ ചിത്രങ്ങളിലും ജെസി കേവ്  അഭിനയിച്ചു. ഒട്ടനവധി ടെലിവിഷൻ ഷോകളിലും നടി വേഷമിട്ടിട്ടുണ്ട്. നടൻ ആൽഫി ബ്രൗണാണ് ജെസിയുടെ ജീവിത പങ്കാളി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളിപ്പോൾ.

Content Highlights: Jessie Cave Harry Potter actress reveals she was raped when she was just 14 years old