ധുരന്ധര്‍ 2 എന്ന ചിത്രം 2026 മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തുമെന്ന് ഡിസംബറില്‍ തന്നെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു

മദ്രാസ് ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രം. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ ബോർഡ് (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സെൻസർ ബോർഡും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും തമ്മിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കും മുമ്പ് ജനനായകന്റെ റിലീസ് തിയ്യതി നിർമാതാക്കൾ പ്രഖ്യാപിച്ചു എന്ന വിചിത്രവാദവും സിബിഎഫ്‌സി കോടതിയിലുയർത്തിയിരുന്നു. സെൻസർ ബോർഡിന്റെ അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശനാണ് ഈ വാദം ഉന്നയിച്ചത്. സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന ബോളിവുഡ് ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗത്തെ പരാമർശിച്ചാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ അഭിഭാഷകനായ സതീഷ് പരാശരൻ ഇതിന് മറുപടി നൽകിയത്.
Also Read: 'ജനനായകന്റെ 500 കോടിയിൽ സംശയം'; വിജയ് ചിത്രത്തിന് 14 കട്ടുകൾ വേണമെന്നും സെൻസർ ബോർഡ്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലാതെ നിർമാതാക്കൾക്ക് എങ്ങനെ റിലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിക്കാൻ കഴിയും എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അങ്ങനെയൊരു കീഴ്‌വഴക്കം ഒരു നിർമാതാവും പാലിക്കുന്നില്ല എന്ന് സതീഷ് പരാശരൻ ഇതിന് മറുപടി നൽകി. ജനനായകന് ഇതിനകം 22 രാജ്യങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞുവെന്നും റിലീസ് തിയ്യതി പ്രഖ്യാപിക്കാൻ സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ കാത്തിരിക്കുന്നതല്ല നടപ്പുരീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don’t Miss: വിജയ് ചിത്രം ജനനായകന് തിരിച്ചടി; ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
ഇതിന് ശേഷമാണ് ധുരന്ധർ 2-നെ കുറിച്ചുള്ള പരാമർശമുണ്ടായത്. രൺവീർ സിങ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ 2 ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് തിയ്യതി നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ അഭിഭാഷകൻ വാദിച്ചത്. ധുരന്ധർ 2 എന്ന ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തുമെന്ന് ഡിസംബറിൽ തന്നെ നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു.
Also Read: വിജയ്ക്ക് നിർണായക നിമിഷങ്ങൾ; ജനനായകനെതിരായ ഹർജി വിധി പറയാൻ മാറ്റി
ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് ചൊവ്വാഴ്ച കോടതി കേസിൽ വാദം കേൾക്കുന്നത്.
Don’t Miss: 'സെൻസർ ബോർഡിനേയും ബിജെപി ആയുധമാക്കി'; വിജയ്‌യുടെ ജനനായകന് പരോക്ഷ പിന്തുണയുമായി എം.കെ. സ്റ്റാലിൻ
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ജനനായകൻ വിവാദത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. ഒരുമാസം മുമ്പ് തന്നെ സർട്ടിഫിക്കറ്റിനായി ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിൽ തിരുത്തലുകൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
Content Highlights: Producers of Jana Nayagan countered Censor Board's (CBFC) objection to pre-announcing release dates by citing Ranveer Singh's Dhurandhar 2. They argued that announcing dates before certification is a common industry practice. The film, which has already received certification in 22 countries, currently awaits the Madras High Court's final verdict.
Published: 21 Jan 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented