തിരുവനന്തപുരം: 18-ാമത് ഇൻർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഒക്ടോബർ രണ്ടുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. കൈരളി ശ്രീ, നിള തിയേറ്ററുകളാണ് വേദി. 1741 എൻട്രികൾ ഈ വർഷത്തെ മേളയിലേക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

To advertise here,

ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് ഉടൻ തന്നെ നിയമനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് പ്രധാന ആളുകൾ വരേണ്ടതിന്റെ നടപടികൾ സ്വീകരിക്കും. ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ.) ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് വെച്ചുതന്നെ നടക്കും. ഓഗസ്റ്റ് ഒന്നിന് സിനിമകൾ ക്ഷണിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.