ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന 'ഐ ആം ഗെയിം' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്.

മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ് 'ഐ ആം ഗെയിം' എന്ന് നടൻ വിനയ് ഫോർട്ട്. ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
'കാണാൻ പോകുന്ന പൂരം ഞാൻ ഇപ്പോഴേ പറയുന്നില്ല. മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാനെ ഇത്ര സ്റ്റൈലിഷായി അവതരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ എന്ന് എനിക്കറിയില്ല', വിനയ് ഫോർട്ട് പറഞ്ഞു.
ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന തമിഴ് സംവിധായകൻ മിഷ്‌കിൻ, ആന്റണി വർഗീസ്, തമിഴ് നടൻ കതിർ, നടി കയാദു ലോഹർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. 'എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞാൽ നഹാസ് എന്നെ ഇടിക്കും. സിനിമയിലേക്ക് വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വിക്രത്തിന്റെ കൂടെ വേതാളം എന്ന പോലെ ഞാൻ നഹാസിന്റെ കൂടെയുണ്ട്. അടുത്ത പടത്തിലും വിളിക്കും എന്ന് വിശ്വസിക്കുന്നു. ഡി.ക്യുവിന് ഒരുപാട് നന്ദി. സെപ്റ്റംബർ മൂന്നിന് ഐ ആം ഗെയിം റിലീസ് ആണ്. നമ്മൾ തൂക്കും. ഇൻഡസ്ട്രി ഹിറ്റാവട്ടെ', ആന്റണി വർഗീസ് പറഞ്ഞു.
മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള തന്റെ സ്‌നേഹം പരിപാടിയിൽ മിഷ്‌കിൻ തുറന്നുപറഞ്ഞു. 'മമ്മൂക്കയും മോഹൻലാലും എന്റെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ആണ്. അവരാണ് എന്റെ മാസ്‌റ്റേഴ്‌സ്. അഭിനയം എന്താണെന്നും എന്തല്ലെന്നും പഠിപ്പിച്ചത് അവരാണ്', മിഷ്‌കിന്റെ വാക്കുകൾ.
വേദിയിൽവെച്ച് മിഷ്‌കിൻ തന്റെ വാച്ച് കതിറിന് സമ്മാനിച്ചു. വേദിയിൽവെച്ച് തന്നെ വാച്ച് ഇടതുകൈയിൽ കെട്ടിക്കൊടുക്കുകയായിരുന്നു. കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന വ്യക്തിയാണ് കതിർ എന്ന് മിഷ്‌കിൻ പറഞ്ഞു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന 'ഐ ആം ഗെയിം' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. സെപ്റ്റംബർ മൂന്നിന് ചിത്രം ആഗോള റിലീസായി എത്തും.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
Content Highlights: Actor Vinay Forrt revealed at the audio launch in Kochi that 'I Am Game' is the highest-budget movie ever made in Malayalam cinema history. Directed by Nahas Hidhayath and starring Dulquer Salmaan, the action-packed film is set for a grand global release on September 3. Co-actor Antony Varghese expressed his excitement about being part of the project and shared high hopes for the movie's box-office success. Renowned Tamil director Mysskin, who plays a key role, praised legends Mammootty and Mohanlal, calling them his ultimate acting university. Produced jointly by Dulquer Salmaan and Jom Varghese under the banner of Wayfarer Films, the film's script is penned by Sajeer Baba, Ismail Aboobacker, and Bilal Moidu.
Published: 30 Aug 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented