-
മലയാളത്തിൽ ഹൊറർ ത്രില്ലർ ചിത്രത്തിൽ ഹോളിവുഡ് സംഗീതജ്ഞൻ ഇവാൻ ഇവാൻസ് പശ്ചാത്തലസംഗീതം നൽകുന്നു. തരിയോട് എന്ന ഡോക്യുമെന്ററിചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന വഴിയെ എന്ന ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിലാണ് ഇവാൻ സംഗീതം നൽകുന്നത്. ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന ഒരു പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടിരുന്നു.
ഹൊബോക്കൻ ഹോളോ, ജാക്ക് റയോ, നെവർ സറണ്ടർ, വാർ ഫ്ലവേഴ്സ്, ഗെയിം ഓഫ് അസാസിൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് ഇവാൻ. 8 തവണ ഗ്രാമി പുരസ്കാര ജേതാവായിട്ടുള്ള ബിൽ ഇവാൻസിന്റെ മകനാണ് ഇവാൻസ്.
'വഴിയെ' ഒരു പരീക്ഷണചിത്രമാണ്. മലയാളത്തിൽ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ചിത്രമാണിത്. അജ്ഞാതവും നിഗൂഢവുമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാനൊരുങ്ങുന്ന രണ്ടു യൂട്യൂബ് വ്ലോഗേഴ്സിന്റെ അനുഭവങ്ങളും അവർ നേരിടുന്ന അപകടങ്ങളുമാണ് ചിത്രം പറയുന്നത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ ആണ് ചിത്രം നിർമിക്കുന്നത്.
മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്, എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെഫിൻ ജോസഫ്, അശ്വതി അനിൽകുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെഫിൻ ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ അരുൺ കുമാർ പനയൽ, പ്രൊഡക്ഷൻ കണ്ട്രോളർ ജീസ് ജോസഫ്. അരുൺ കുമാർ പനയൽ, ശരൺകുമാർ ബാരെ എന്നിവർ സഹസംവിധായകരാകുന്നു. പി ആർ ഒ വി നിഷാദ്.
നിർമലിന്റെ ഡോക്യുമെന്ററി ചിത്രം 'തരിയോട്' ഉടൻ റിലീസ് ചെയ്യും. ഡോക്യുമെന്ററിയുടെ സിനിമ റീമേക്കും പുറത്തിറങ്ങും. ബിൽ ഹച്ചൻസ്, ലൂയിങ് ആൻഡ്രൂസ്, അലക്സ് ഒ നെൽ, കോർട്ട്നി സനല്ലോ, അമേലി ലെറോയ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..